CinemaGeneralNEWS

ബോളിവുഡിലെ സൂപ്പര്‍താരത്തിന്റെ നായികയാകാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്; വിദ്യാ ബാലന്‍

ബോളിവുഡ് റൊമാന്‍റിക് ഹീറോ രൺ​ബീ​ർ ക​പൂ​റി​നൊ​പ്പം ഇ​തു​വ​രെ അഭിനയിക്കാന്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലെന്ന് താ​ര​സു​ന്ദ​രി വിദ്യാ ബാലന്‍. ര​ൺ​ബീ​റി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കുമെന്ന് പറഞ്ഞ വിദ്യ ഒ​രു​മി​ച്ച് വ​ർ​ക്ക് ചെ​യ്യു​ന്ന​ത് സു​ന്ദ​ര​മാ​യി​രി​ക്കുമെന്നും സൂചിപ്പിക്കുന്നു. ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ൽ ര​ൺ​ബീ​ർ തന്‍റെ ഫേ​വ​റി​റ്റ് സ്റ്റാ​റാ​യായതാണ് അതിനുള്ള കാരണമായി വിദ്യ പറയുന്നത് .

വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മാ​ലോ​ക​ത്തി​ൽ സ​ജീ​വ​മാ​ണ് ഇ​രു​വ​രും. എന്നാല്‍ ര​ൺ​ബീ​റും വി​ദ്യ​യും ഇ​തു​വ​രെ സ്ക്രീ​നി​ൽ ഒ​ന്നി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ബോളിവുഡ് യുവ താരം ആ​ലി​യ ഭ​ട്ട് ത​ന്നെ വി​സ്മ​യി​പ്പി​ച്ചു ക​ള​ഞ്ഞി​ട്ടു​ണ്ടെ​ന്നും വി​ദ്യ പറയുന്നു. ഉ​ഡ്ത പ​ഞ്ചാ​ബ് എ​ന്ന ചി​ത്ര​ത്തി​ൽ ഗം​ഭീ​ര​ അ​ഭി​ന​യ​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ചി​ത്ര​ത്തി​ൽ ഒ​രി​ട​ത്തും ആ​ലി​യ എ​ന്ന വ്യ​ക്തി​യെ കാ​ണി​ല്ല. ആ ​കഥാ​പാ​ത്ര​മാ​യി അ​വ​ൾ മാ​റു​ക​യാ​യി​രു​ന്നു. ശ​രി​ക്കും ആ​ലി​യ ഉ​ഡ്ത​പ​ഞ്ചാ​ബി​ലൂ​ടെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്ക​ള​ഞ്ഞു​വെ​ന്നും താ​ര​സു​ന്ദ​രി പറയുന്നു. പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന വി​ദ്യ ഇ​ത്ത​വ​ണ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

shortlink

Related Articles

Post Your Comments


Back to top button