CinemaNEWS

‘ലൂസിഫര്‍’ എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ലൂസിഫര്‍’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്നനിലയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രം അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ മോഹന്‍ലാല്‍ പ്രോജക്റ്റുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ലൂസിഫറിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കുകയുണ്ടായി.

“സിനിമ എന്ന മാധ്യമത്തെക്കുറിച്ച് നല്ല അറിവുള്ളവരാണ് പൃഥ്വിരാജും, മുരളിഗോപിയും. ലൂസിഫറിന്റെ കണ്‍സെപ്റ്റ് എനിക്കിഷ്ടമായി. ആ ആശയം അവര്‍ തിരക്കഥയായി വികസിപ്പിക്കണം. അതെക്കുറിച്ച് സംസാരിക്കാനായി ഇരിക്കണം. ഉടന്‍തന്നെ ഞാന്‍ ഇരുവരെയും കാണുന്നുണ്ട്. ഒരു സാധാരണചിത്രമാണ് വരുന്നതെങ്കില്‍ ആളുകള്‍ ചോദിക്കും. അതുകൊണ്ട് അത് പറ്റില്ല”. മോഹന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button