CinemaGeneralNEWS

21വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈ ജീവിതവുമായി ഒരു രജനീകാന്ത് ചിത്രം

മുംബൈയുടെ പശ്ചാത്തലത്തില്‍ രജനീകാന്തിന്റെ പുതിയ സിനിമ. പ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയാണ് മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്നത്. 21 വര്‍ഷം മുന്പ് പുറത്തിറങ്ങിയ, രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമ ബാഷ മുംബൈയുടെ പശ്ചാത്തലത്തിലായിരുന്നു.

രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയില്‍ മുംബൈയിലെ ചേരി പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രമേയം അവതരിപ്പിക്കാനാണ് പ രഞ്ജിത് ആലോചിക്കുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി ക്കഴിഞ്ഞു. ലൊക്കേഷന്‍ കാണുന്നതിനായി രജനീകാന്തും അണിയറപ്രവര്‍ത്തകരും അടുത്തിടെ മുംബൈ സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രജനീകാന്തിന്റെ മരുമകനും നടനുമായ ധനുഷ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

പ രഞ്ജിത് സംവിധാനം ചെയ്ത കബാലിയായിരുന്നു കഴിഞ്ഞ വര്ഷത്തെ രജനി ഹിറ്റ് ചിത്രം . സിനിമയില്‍ മലേഷ്യയില്‍ ജീവിക്കുന്ന തമിഴനായിട്ടായിരുന്നു രജനീകാന്ത് അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button