മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് സൂപ്പര്‍താരം സൂര്യയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് ഇരുവരും വിമാനത്തില്‍വച്ച് കണ്ടുമുട്ടിയത്. പുതിയ ചിത്രമായ സിങ്കം 3 യുടെ പ്രോമോഷന്റെ ഭാഗമായി തൃശ്ശൂർ കുരിയച്ചിറ ലീ ഗ്രാൻഡ് ഓഡിറ്റോറയത്തിൽ ആരാധകർ നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ എത്തിയതായിരുന്നു സൂര്യ.
അവിടെ നിന്നും തിരുവനന്തപുരത്തിന് വിമാനത്തിൽ യാത്രതിരിക്കുന്നതിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും സൂര്യയും കണ്ടുമുട്ടിയത്.
സാധാരണ മറ്റു യാത്രക്കാരെ തടഞ്ഞുവച്ച് വിവിഐപികളെ ആദ്യം പുറത്തുവിടാറാണ് പതിവ്. എന്നാല്‍ വിമാനത്തിലെ യാത്രക്കാര്‍ ഭൂരിഭാഗവും ഇറങ്ങി കഴിഞ്ഞാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നു സൂര്യ പറഞ്ഞു. ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ എന്ന് താന്‍ അത്ഭുതപ്പെട്ടു പോയെന്നും സൂര്യ അഭിപ്രായപ്പെട്ടു
Post Your Comments