BollywoodCinemaGeneralNEWS

സല്‍മാന്‍ ഖാന്‍ ഐഎസ്‌ഐ ചാരനും എയ്ഡ്‌സ് രോഗിയുമാണെന്ന ആരോപണവുമായി വിവാദ ആത്മീയ നേതാവ് ഓം സ്വാമി

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ എയ്ഡ്‌സ് രോഗിയാണെന്ന ആരോപണവുമായി ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയും വിവാദ ആത്മീയ നേതാവുമായ ഓം സ്വാമി രംഗത്ത്‌. മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളത്തിലാണ് സ്വാമി സൽമാനെതിരെ ആഞ്ഞടിച്ചത്. സൽമാൻ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ നിന്ന് മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഓം സ്വാമിയെ പുറത്താക്കിയിരുന്നു.

സല്‍മാന്‍ എയ്ഡ്‌സ് രോഗിയായതിനാലാണ് വിവാഹം കഴിക്കാത്തതെന്നാണ് സ്വാമിയുടെ ആരോപണം. കൂടാതെ സല്‍മാന് ലണ്ടനില്‍ ഒരു കാമുകിയും ആ ബന്ധത്തില്‍ കുട്ടിയുമുണ്ടെന്നു സ്വാമി ആരോപിക്കുന്നു. ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക നേതാക്കളുമായി ബന്ധമുള്ള സല്‍മാന്‍ ഐഎസ്‌ഐ ഏജന്റുമാണെന്നും സ്വാമി ആരോപിച്ചു.

റിയാലിറ്റി ഷോയ്ക്കിടയില്‍ നടന്ന ചില സംഭവങ്ങളും സ്വാമി വെളിപ്പെടുത്തി. സല്‍മാന്‍ തന്റെ മുമ്പില്‍ വച്ചു പുകവലിച്ചുവെന്നും ഇവിടെ പുകവലിക്കരുതെന്ന് പറഞ്ഞപ്പോള്‍ സല്‍മാന്‍ സ്‌മോക്കിങ് ഏരിയയില്‍ പോകുകയും തന്നെ അങ്ങോട്ട്‌ വിളിക്കുകയും ചെയ്തു. അവിടെ വച്ച് ‘നിങ്ങളുടെ ഹിന്ദു മഹാസഭയേക്കാള്‍ വലിയ സേനകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് സല്‍മാന്‍ പറഞ്ഞതായും സ്വാമി വെളിപ്പെടുത്തുന്നു.

അതിനുശേഷം സല്‍മാന്‍ സിഗരറ്റ് തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്നും ദേഷ്യം നിയന്ത്രിക്കാനാവാത്ത താന്‍ സല്‍മാന്റെ ചെകിട്ടത്ത് ഒരടി കൊടുത്തുവെന്നും സ്വാമി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button