CinemaGeneralNEWS

‘സിനിമയിലെ നരസിംഹാവതാരം’ നീ പോമോനെ ദിനേശായെന്ന് മലയാളികള്‍ പറഞ്ഞു തുടങ്ങിയിട്ട് 17 വര്‍ഷങ്ങള്‍!

2000 ജനുവരി 26 മലയാള സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കില്ല. ഇന്ന് മറ്റൊരു ജനുവരി 26. നീ പോ മോനെ ദിനേശാ എന്ന പഞ്ച് ഡയലോഗിലൂടെ മലയാള സിനിമയില്‍ പുതിയ നായക ചിത്രങ്ങള്‍ക്ക് സ്ഥാനം നേടിക്കൊടുത്തു നരസിംഹത്തിലേക്ക് ഒരു തിരഞ്ഞു നോട്ടം.
 
മലയാള സിനിമയില്‍ നായക കേന്ദ്രിതമായ ചിത്രങ്ങള്‍ വന്നു തുടങ്ങിയത് തൊണ്ണൂറുകള്‍ മുതലാണ്‌ . ഭക്തിയും കുടുംബ പ്രശ്നങ്ങളുമെല്ലാം കഴിഞ്ഞ സിനിമ നായകന്‍ എന്ന ഒറ്റയിടത്തില്‍ ചുരുങ്ങുകയോ വികസിക്കുകയോ (കാഴ്ചപ്പാടുകള്‍ അനുസരിച്ച്) ചെയ്തു തുടങ്ങി. ആ കാലഘട്ടത്തില്‍ പൌരുഷമെന്നാല്‍, മുണ്ട് മടികുത്തി ജീപ്പില്‍ നിന്നും ചാടിയിറങ്ങി എതിരാളികളെ തള്ളിയോടിക്കുന്ന സാഹസികമായ ഒന്നായി മാറി. അത്തരം സീനുകള്‍ ഇല്ലെങ്കില്‍ ചിത്രങ്ങള്‍ വന്‍ പരാജയമായി മാറുമെന്നു സംവിധായകരും ചിന്തിച്ചു തുടങ്ങി.
 
പ്രേക്ഷകരുടെ മനസ്സില്‍ നായകന്‍ എന്നാല്‍ ഇവന്‍ എന്ന അര്‍ത്ഥത്തില്‍ ചില ചിത്രങ്ങള്‍ പതിഞ്ഞു തുടങ്ങിയത് അക്കാലത്താണ്. അത്തരം ചിന്തകള്‍ വളര്‍ത്താനും അതിലൂടെ മറ്റാര്‍ക്കും എത്തിപിടിക്കാന്‍ കഴിയാത്ത അത്ര ഉയരത്തില്‍ താര പദവി സ്വന്തമാക്കാനും സാധിച്ച നടനാണ്‌ മോഹന്‍ ലാല്‍. അങ്ങനെ ഒരു ചിത്രം 2000 ജനുവരി 26 നു പ്രദര്‍ശനത്തിനെത്തി. ഷാജി കൈലാസ് സംവിധാനം നിർവഹിച്ച് ആന്റണി പെരുമ്പാവൂർ നിർമിച്ച് മ്മോഹന്ലാല്‍ പ്രധാന വേഷത്തിലെത്തിയ നരസിംഹം.
 
നായകസങ്കല്പങ്ങളുടെ പൂർണത മലയാളിപ്രേക്ഷകസമൂഹത്തിനു സമ്മാനിച്ച നരസിംഹം പ്രദര്‍ശന ശാലകള്‍ ഇളക്കിമറിച്ചിട്ട് 17 വർഷങ്ങൾ പൂര്‍ത്തിയാകുകയാണ്. 1999 ഡിസംബറിൽ പുറത്തിറങ്ങിയ വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ ആശാനിൽ നിന്നും വേറെ തലത്തിൽ നിൽക്കുന്ന ഇന്ദുചൂഡനായുള്ള വേഷപ്പകർച്ച വാക്കുകൾക്കുമതീതം.. ഏകദേശം ഒരേ സമയത്തു മീശ വടിച്ചും മീശ പിരിച്ചും തന്റെ മാസ്സും ക്ലാസും പ്രേക്ഷകർക്കു വിരുന്നൊരുക്കിയ നടനാണ്‌ മോഹൻലാൽ.
 
മോഹൻലാലിനൊപ്പം തിലകൻ,എൻ എഫ് വര്ഗീസ്,ഐശ്വര്യ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 33 തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്. 30 നു മുകളിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രം എല്ലാ സെന്ററുകളിലും 50 ദിവസം പൂർത്തിയാക്കിയത് മലയാളസിനിമയിൽ ആദ്യസംഭവമായിരുന്നു. കൂടാതെ 7 എ ക്ലാസ് തീയേറ്ററുകളിൽ നൂറ് ദിവസങ്ങൾ പിന്നിട്ടു.
 
ആ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ നരസിംഹം ലാലിൻറെ മറ്റൊരു ഇൻഡസ്ട്രിയൽ ഹിറ്റ് കൂടി ആയിരുന്നു.1997 ൽ പുറത്തിറങ്ങിയ ലാലിന്റെ തന്നെ ആറാംതമ്പുരാന്റെ റെക്കോർഡ് ആണ് സരസിംഹം പഴങ്കഥയാക്കിയത്. പൂവള്ളി ഇന്ദുചൂഡനായി മോഹൻലാൽ അഭ്രപാളിയിൽ വിസ്മയം തീർത്തു. നീ പോ മോനെ ദിനേശാ എന്ന ഡയലോഗും നരസിംഹം മുണ്ടും പ്രേക്ഷകർക്കിടയിൽ ഹരമായി മാറി. ഏറ്റവും വേഗം ബഡ്ജറ്റ് തിരിച്ചുപിടിച്ച നരസിംഹം പതിഞ്ചു കോടി സ്വന്തമാക്കിയ ആദ്യ മലയാള ചിത്രവുമാണ്.

shortlink

Related Articles

Post Your Comments


Back to top button