GeneralNEWS

രജനികാന്തിനും റോക്കിനുമൊപ്പം മോഹന്‍ലാലും !!!!

മലയാളികള്‍ക്ക് വീണ്ടുമൊരു അഭിമാന നിമിഷം സമ്മാനിച്ച്‌ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍

ഫോബ്‌സ് മാസിക തയ്യാറാക്കിയ രാജ്യത്തെ സെലിബ്രിറ്റികളുടെ പട്ടികപ്പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കിയെങ്കിലും മോഹന്‍ലാല്‍ ഇടം പിടിച്ചിരുന്നില്ല. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. 51 വയസ്സുകാരനായ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന് പിന്നിലായി രണ്ടാമതായാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ബ്ലോക്ബസ്റ്റര്‍ ചിത്രം സുല്‍ത്താന്‍ നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സല്‍മാന്‍ ഖാന്‍ പട്ടികയില്‍ ഒന്നാമതെത്തിയത്.

അതേസമയം, പട്ടികയില്‍ ആമിര്‍ ഖാന് ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഫോബ്‌സിന്റെ പട്ടികയില്‍ 14 സ്ഥാനത്താണ് ആമിര്‍ ഖാന്‍. ആരാധകരെ ഞെട്ടിച്ച് കൊണ്ട് പട്ടികയില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് 30 ആം സ്ഥാനമാണ് ലഭിച്ചത്.

എന്നാല്‍ പുലിമുരുകന്‍ എന്ന സിനിമയിലൂടെ ചരിത്രം കുറിച്ച് മലയാളികളെയും മലയാള സിനിമയെയും അഭിമാനമുയര്‍ത്തിയ മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വീണ്ടും ഒരു അഭിമാന മുഹൂര്‍ത്തം കൂടി മലയാളികള്‍ക്ക് സമ്മാനിക്കുകയാണ്. Bookmyshow യുടെ, 2016ൽ ലോക സിനിമകളിലെ നായകന്മാരിൽ ഏറ്റവും കൂടുതൽ ചലനം സൃഷ്ടിച്ചവരിൽ രജനിക്കും റോക്കിനുമൊപ്പം നമ്മുടെ ലാലേട്ടനുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button