CinemaGeneralKollywoodNEWS

വിജയ്‌യുടെ ആരാധകരെ കണ്ടപ്പോള്‍ സൂര്യ അമ്പരന്നു!

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ രണ്ട് സൂപ്പര്‍ താരങ്ങളാണ് സൂര്യയും വിജയ്‌യും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ‘ഫ്രണ്ട്സ്’ എന്ന ചിത്രം തമിഴെലെത്തിച്ചപ്പോള്‍ ജയറാമിന്‍റെ വേഷം വിജയ്‌യും മുകേഷിന്‍റെ വേഷം സൂര്യയുമാണ് അവതരിപ്പിച്ചത്.
സൂര്യ അന്ന് തമിഴില്‍ അത്ര ശ്രദ്ധിക്കപ്പെടാത്ത താരമായിരുന്നു. ‘തുള്ളാതെ മനവും തുള്ളും’, ‘ഖുശി’, ‘പ്രിയമാനവളേ’ തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറികൊണ്ടിരുന്ന വിജയ്‌ക്ക് അന്നേ കേരളത്തില്‍ ഒരുപാട് ആരാധകരുണ്ടായിരുന്നു. ‘ഫ്രണ്ട്സ്’ എന്ന സിദ്ധിക്ക് ചിത്രത്തിന്‍റെ പ്രചരണത്തിന്റെ ഭാഗമായി വിജയ്‌യും സൂര്യയും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിജയ്‌യെ കാണാന്‍ യുവാക്കളുടെ ഒരു വലിയ നിര തന്നെ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

Friend

വിജയ്‌യുടെ ആരാധകരെ കണ്ടു സൂര്യ ശരിക്കും ഞെട്ടി. ഇതേ പോലെ ആരാധകര്‍ സ്നേഹിക്കുന്ന വലിയ ഒരു നടനായി തനിക്കും ഉയര്‍ന്നു വരണമെന്ന് സൂര്യ അതിയായി ആഗ്രഹിച്ചു. അന്ന് തോന്നിയ ആഗ്രഹം കഠിന പ്രയത്നത്തിലൂടെ സൂര്യ നേടിയെടുക്കുക തന്നെ ചെയ്തു.
പ്രണയ ചിത്രങ്ങളിലൂടെയും ആക്ഷന്‍ ചിത്രങ്ങളിലൂടെയുമൊക്കെ പ്രേക്ഷക മനംകവര്‍ന്ന സൂര്യ പിന്നീട് തമിഴ് സിനിമാ ലോകത്തെ താരമൂല്യമുള്ള നടനായി വളരുകയായിരുന്നു.
വിജയ്‌യെ പോലെ തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ ഒരു ആരാധകവൃന്ദമാണ് സൂര്യയ്ക്കുള്ളത്.

shortlink

Related Articles

Post Your Comments


Back to top button