CinemaGeneralKollywoodNEWS

ദാമ്പത്യ ജീവിതത്തെക്കുറിച്ച് അമലാ പോള്‍

തമിഴ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ നടി അമലാ പോള്‍ തന്‍റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തുകാണ്.
ദാമ്പത്യ ജീവിതം തനിക്ക് കയ്‌പേറിയ അനുഭവമായിരുന്നെന്നാണ് താരം പറയുന്നത്.
തന്‍റെ ഇഷ്ടത്തിന് എടുത്ത തീരുമാനം വേര്‍പാടില്‍ കലാശിച്ചത് നന്നായെന്നും അമല പറയുന്നു.

“സത്യം പറഞ്ഞാല്‍ ദാമ്പത്യ ജീവിതം എനിക്ക് കയ്പ്പേറിയ അനുഭവങ്ങളാണ് നല്‍കിയത്. ഞാനിപ്പോള്‍ ഏഴ് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു, ഈവര്‍ഷം ആ ചിത്രങ്ങളെല്ലാം റിലീസ് ചെയ്യും. ജീവിതത്തില്‍ എടുത്തു ചാട്ടം വേണ്ടായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. എന്‍റെ ഇഷ്ടത്തിന് ഞാനെടുത്ത തീരുമാനം വേര്‍പാടില്‍ കലാശിച്ചത് നല്ലതിന് വേണ്ടിയായിരുന്നു. വിവാഹ ജീവിതത്തില്‍ സന്തോഷം ലഭിച്ചില്ലെങ്കില്‍ ഒരു പെണ്ണിന്‍റെ ജീവിതത്തിനു യാതൊരു അര്‍ത്ഥവുമില്ല. അങ്ങനെ വന്നാല്‍ വൈകരുത് അടുത്ത നിമിഷം സ്വതന്ത്രയാകണം. എന്‍റെ കുടുംബം നല്‍കുന്ന പിന്തുണയും സാന്ത്വനവുമാണ്‌ എന്‍റെ കരുത്ത്”– അമലാ പോള്‍

shortlink

Related Articles

Post Your Comments


Back to top button