CinemaGeneralNEWS

പി ടി കുഞ്ഞുമുഹമ്മദ് ചിത്രത്തില്‍ നിന്നും ഗൗതമിയും ശ്വേതാ മേനോനും പിന്മാറി!

പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിശ്വാസപൂര്‍വ്വം മണ്‍സൂര്‍ എന്ന ചിത്രത്തില്‍  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പഴയകാല നടി ഗൗതമി യാണെന്ന്  വാര്‍ത്തകള്‍ വന്നിരുന്നു. തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിലൂടെ വീണ്ടും അഭിനയ രംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് താരം. എന്നാല്‍ ചില കാരണങ്ങളാല്‍ ഗൗതമി ചിത്രത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ട്.

പുതിയ വിവരം അനുസരിച്ച് ചിത്രത്തില്‍ ഗൗതമിയ്ക്ക് പകരമായി ആശ ശരത് എത്തും. ഗൗതമി മാത്രമല്ല ചിത്രത്തില്‍ നിന്നും ശ്വേതാ മേനോനും പിന്മാറിയിരുന്നു. ശ്വേത പിന്മാറിയ വേഷം സെറീന വാഹാബ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അടുത്തിടെ പുറത്തിറങ്ങിയ ആനന്ദം എന്ന ഫീച്ചര്‍ ചിത്രത്തിലെ റോഷന്‍ മാത്യുവും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷനാണ് ചിത്രത്തിലെ മണ്‍സൂര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button