ബോളിവുഡ് താരസുന്ദരി സോനം കപൂര്‍ നിരവധി പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും കിംഗ് ഖാന് ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. പല അഭിമുഖങ്ങളിലും തന്റെ ഈ ആഗ്രഹം സോനം തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനുള്ള ഭാഗ്യം വന്നിരിക്കുകയാണ് നടിക്ക്.
ഷാരൂഖിനെ നായകനാക്കി ആനന്ദ് റായ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സോനം കപൂര്‍ നായികയാവുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിൽ പൊക്കമില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്.
Post Your Comments