CinemaGeneralNEWS

മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നതിങ്ങനെ

മോഹന്‍ലാലിനെ പ്രശംസിച്ചു സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മറ്റ് തെലുങ്ക് നടന്മാര്‍ക്ക് സാധിക്കാത്തത് വെറും മൂന്ന് ചിത്രങ്ങള്‍ക്കൊണ്ട് മോഹന്‍ലാലിന് സാധിച്ചുവെന്ന് രാം ഗോപാല്‍ വര്‍മ്മ അഭിപ്രായപ്പെടുന്നു. കനുപാപ്പ തീര്‍ച്ചയായും കാണണം എന്നും വര്‍മ്മ ട്വിറ്ററില്‍ എഴുതി.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രമാണ് കനുപാപ്പ. ലാല്‍ അന്ധനായി എത്തുന്ന ചിത്രമാണിത്. മലയാളത്തില്‍ നിരൂപകപ്രശംസയും സാമ്പത്തിക വിജയവും നേടിയ ചിത്രത്തിന് തെലുങ്കിലും മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.

മലയാളത്തില്‍ ഹിറ്റായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രവും മൊഴിമാറ്റി തെലുങ്കില്‍ റിലീസ് ചെയ്തിട്ടുണ്ട്. വിജയമായിത്തീരുകായും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button