CinemaGeneralNEWS

ഇത് സിനിമയെ നശിപ്പിക്കുന്ന പ്രവണത; നിര്‍ത്താന്‍ അപേക്ഷയുമായി പൃഥ്വിരാജ്

മലയാളത്തില്‍ ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരുന്ന പൃഥ്വിരാജ് ചിത്രമാണ് എസ്ര. ചിത്രം തിയേറ്ററില്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടുമ്പോഴും അണിയറ പ്രവര്‍ത്തകര്‍ നിരാശയിലും വേദനയിലുമാണ്. ചിത്തരം റിലീസ് ചെയ്തു ഒരു ദിവസം മാത്രമാകുമ്പോള്‍ തന്നെ സിനിമയുടെ കഥയും സസ്പെൻസും ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിക്കുന്നതാണ് അണിയറപ്രവർത്തകരെ വേദനയിലാഴ്ത്തിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ കൂടിയായ പൃഥ്വിരാജ് രംഗത്തെത്തി.

പ്രേക്ഷകരോട് ചിത്രം കണ്ടതില്‍ വലിയ നന്ദിയും അപേക്ഷയമുണ്ട്. എസ്ര സിനിമയുടെ സസ്പെന്‍സുമായി ബന്ധപ്പെട്ട് ഒരുപാട് പോസ്റ്റുകൾ ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. തിയറ്ററുകളിൽ ആളുകൾ സിനിമ കാണാനുള്ള അനുഭവത്തെ ഇത് നശിപ്പിക്കുകയേ ചെയ്യൂവെന്നും സിനിമയെ നശിപ്പിക്കുന്ന ഒരു രീതിയാണിതെന്നും പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എസ്രയ്ക്ക് കേരളത്തിൽ ലഭിച്ച ഈ വലിയ സ്വീകരണത്തിന് നിങ്ങളോട് നന്ദിയും പറയുന്നുവെന്ന് പറഞ്ഞ അദേഹം മലയാളത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ചുവടുവെയ്പ്പ് നടത്താൻ സാധിച്ചതിൽ ഒരു നടൻ എന്ന നിലയിൽ അഭിമാനമുണ്ടെന്നും എന്നാൽ സിനിമയെ നശിപ്പിക്കുന്ന ഈ പ്രവണത നിർത്തണമെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button