GeneralNEWS

സ്ത്രീ വിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന പ്രസ്താവന; കൂടുതല്‍ വിശദീകരണവുമായി പൃഥ്വിരാജ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ സ്ത്രീ വിരുദ്ധമായ സിനിമകളില്‍ അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്‍റെ നിലപാടിനെ പിന്തുണച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പ്രസ്താവനയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം നല്‍കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് തന്‍റെ നിലപാടിനെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചത്.

“ഞാന്‍ പറഞ്ഞത് എന്താണെന്ന് വിശദീകരിക്കാം. സിനിമയില്‍ ഒരു ലൈംഗിക കുറ്റവാളിയെ അവതരിപ്പിക്കാന്‍ എനിക്ക് മടിയൊന്നും ഉണ്ടാകില്ല. കാരണം ഒരു നടന്‍ എന്ന നിലയില്‍ അതെന്റെ കടമയാണ് . സ്‌ക്രീനില്‍ സ്ത്രീവിരുദ്ധത പറയുകയോ കാട്ടുകയോ ചെയ്യുന്ന കഥാപാത്രത്തെ സിനിമ വാഴ്ത്തുന്നുണ്ടോ എന്നതാണ് ചോദ്യം. ഒരു നടന്‍ എന്ന നിലയില്‍ എന്നെ ആവേശപ്പെടുത്തുന്ന സിനിമകള്‍ ചെയ്യും. പക്ഷെ അത്തരം കാര്യങ്ങളെ മഹത്വവത്കരിക്കുന്ന സിനിമകള്‍ ഞാന്‍ ചെയ്യുകയില്ല. ഒരു കുറ്റവാളിയുടെ ഭാര്യയോട് മോശമായി പെരുമാറുന്ന ആന്റണി മോസസിനെ ഞാന്‍ അവതരിപ്പിക്കില്ല. മുംബൈ പൊലീസ് അങ്ങനെ ചെയ്തിട്ടില്ല. ഞാന്‍ ഉദ്ദേശിച്ചത് അതാണ്“–                                                                                                                                                                                                 പൃഥ്വിരാജ്

shortlink

Post Your Comments


Back to top button