BollywoodCinemaGeneralNEWS

വനിതാദിന സന്ദേശം വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി രാം ഗോപാല്‍ വര്‍മ

 

എന്ത് വിഷയത്തിലായാലും പ്രതികരണമറിയിച്ചാല്‍ വിവാദങ്ങള്‍ പിന്തുടരുന്ന ബോളിവുഡ് ഹിറ്റ് മേക്കറാണ് രാം ഗോപാല്‍ വര്‍മ്മ. ട്വിറ്റര്‍ കുറിപ്പിലൂടെ വര്‍മ്മ നല്‍കിയ വനിതാ സന്ദേശം വിവാദമായത് തീരുന്നില്ല.

ലോകത്തിലെ എല്ലാ വനിതകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ വനിതാദിന സന്ദേശം. സ്ത്രീകളെ സ്ത്രീകളെക്കാളേറെ ആഘോഷിക്കുന്നത് പുരുഷന്മാരാണെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. ട്വീറ്റിനെതിരെ പ്രമുഖരും വനിതാ സംഘടനകളും രംഗത്തെത്തിയിട്ടും വർമ അടങ്ങുന്ന മട്ടില്ല. പുതിയ ട്വീറ്റ് കൊണ്ട് വിവാദം ഒന്നുകൂടി കൊഴുപ്പിച്ചിരിക്കുകയാണ് ആർ.ജി.വി.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതി അംഗം പ്രതീക്ഷ കര്‍ഗോങ്കര്‍ നൽകിയ പരാതി അനുസരിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. വർമയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കണമെന്നും കർഗോങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്.

സണ്ണി ലിയോണിനെ മോശക്കാരിയാക്കി ചിത്രീകരിക്കുന്ന കർഗോങ്കർക്കെതിരെ താനും പരാതി നല്‍കുന്നുണ്ടെന്ന് രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി. താന്‍ സണ്ണിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയിപ്പോള്‍ അസഹിഷ്ണുത കാണിക്കുന്നവര്‍ ആത്മവഞ്ചന നടത്തുകയാണെന്നും സണ്ണി ഏറ്റവും ആത്മാഭിമാനവും സത്യസന്ധതയുമുള്ള സത്രീയാണെന്നും രാം ഗോപാല്‍ വര്‍മ അഭിപ്രായപ്പെട്ടു.

തനിക്കെതിരെ തിരിഞ്ഞിരിക്കുന്ന എന്‍സിപി നേതാവും മഹാരാഷ്ട്ര എംഎല്‍യുമായ ജിതേന്ദ്ര അവ്ഹാദിനെ പരിഹസിച്ചും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. ‘ശരിയോ തെറ്റോ ആയിക്കോട്ടെ മനസ്സില്‍ ഉള്ളത് തുറന്നു പറയൂ’ എന്ന് ട്വിറ്ററില്‍ സ്റ്റാറ്റസ് കുറിച്ചിരിക്കുന്ന ജിതേന്ദ്ര അവ്ഹാദ് ഇപ്പോള്‍ തന്റെ വാക്കുകളെ വിമര്‍ശിക്കാന്‍ വന്നിരിക്കുകയാണെന്ന് രാം ഗോപാല്‍ വര്‍മ കുറ്റപ്പെടുത്തി. തന്റെ പരാമര്‍ശങ്ങളില്‍ യാതൊരു കുറ്റബോധമില്ലെന്നും മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വര്‍മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button