CinemaIndian CinemaMollywood

ജനപ്രിയ നായകനൊപ്പം പ്രയാഗ

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ രാമലീലയില്‍ പ്രയാഗ ടോംബോയ് കഥാപാത്രമാകുന്നു. ഹെലന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രയാഗ രഞ്ജി പണിക്കരുടെ മകളുടെ വേഷത്തില്‍ ആണ് ചിത്രത്തില്‍ എത്തുന്നത്‌. ചിത്രത്തിൽ മറ്റൊരു ശക്തമായ സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് താരം രാധിക ശരത്കുമാറാണ്.

ചിത്രത്തിൽ രാമനുണ്ണിയെന്ന നായക കഥാപാത്രമാവുന്നത് ജനപ്രിയ നായകൻ ദിലീപാണ്.സിനിമയിലും ടി.വിയിലും ആർട് ഡയറക്‌ടറായ ഹെലനയുടെ ചില കൈകടത്തലുകൾ ചിത്രത്തിന്റെ കഥയിലെ വഴിത്തിരുവുകൾക്ക് കാരണമാകുന്നുണ്ട്.
രാമലീല കൂടാതെ പി.ടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മൻസൂറിലും നായിക പ്രയാഗയാണ്. സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button