CinemaGeneralNEWS

അന്ന് ചന്ദ്രശേഖരന്‍ ഇന്ന് മാത്യു മാഞ്ഞൂരാന്‍! (movies special)

ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വില്ലന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലുമായി ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളും ഏറെയാണ്‌. മിസ്റ്റര്‍ ഫ്രോഡിലും ഗ്രാന്‍ഡ്‌ മാസ്റ്ററിലുമൊക്കെ വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. പ്രയത്തിനനുസരിച്ചുള്ള ലാലിന്‍റെ ചന്ദ്രശേഖരന്‍ എന്ന ഗ്രാന്‍ഡ്‌ മാസ്റ്ററിലെ കഥാപാത്രത്തോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയം. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീം തിരിച്ചെത്തുമ്പോള്‍ ചന്ദ്രശേഖരനെ പോലെ മറ്റൊരു കിടിലന്‍ കഥാപാത്രമായിട്ടാണ് മോഹന്‍ലാലിന്‍റെ വരവ്. റിട്ട പോലീസ് ഓഫീസറായ മാത്യൂ മാഞ്ഞൂരാന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിലേക്കുള്ള മോഹന്‍ലാലിന്‍റെ ആഗമനം.
ഗ്രാന്‍ഡ്‌ മാസ്റ്ററിലെ ചന്ദ്രശേഖരനും വില്ലനിലെ മാത്യൂ മാഞ്ഞൂരാനും തമ്മില്‍ സാമ്യതകളേറെയുണ്ടെന്നാണ് മോളിവുഡ് സിനിമാ ലോകത്തെ സംസാരം. ലുക്കിലും സംഭാഷണ രീതിയിലുമൊക്കെ ചന്ദ്രന്‍ശേഖരനെ ഓര്‍മിപ്പിക്കും വിധമാണ് മോഹന്‍ലാലിന്റെ വില്ലനിലെ ലുക്കെന്നാണ് ചിത്രീകരണത്തിനിടെയില്‍ നിന്നുള്ള വിവരം.

ഈ സിനിമയ്ക്ക് മുന്‍പേ മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സ തേടിയത് വാര്‍ത്തയായിരുന്നു. ചിത്രത്തിലെ കഥാപാത്രം ഫിറ്റായിരിക്കണം എന്നുള്ളതിനാലാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിച്ചത്. തടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസത്തോളം നീണ്ടു നിന്ന ആയുര്‍വേദ ചികിത്സയക്ക് വേണ്ടി മോഹന്‍ലാല്‍ സമയം ചെലവഴിച്ചത്. കഥാപാത്രത്തിന്റെ ശരീര ഭാഷ കാര്യമായി ശ്രദ്ധിക്കാറുള്ള ബി ഉണ്ണികൃഷ്ണന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയെ സമീപിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കഥാപാത്ര മികവിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാറുള്ള മലയാളത്തിന്‍റെ നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധായാര്‍ഷിക്കുന്ന കഥാപാത്രമായി മാത്യൂ മാഞ്ഞൂരാന്‍ മാറുമെന്ന് നമുക്ക് കരുതാം.

shortlink

Post Your Comments


Back to top button