നിമിഷം കൊണ്ട് മാറുന്ന ടെക്നോളജിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള ടി വി പ്രോഗ്രാം ഏതെന്ന അന്വേഷണം നടത്തുകയാണ് മിഡ് ഡേ. വിശ്വാസത്തെയും വിനോദത്തെയും മുന്‍നിര്‍ത്തി ധാരാളം ചാനലുകളും പ്രോഗ്രാമുകളും ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനല്‍ പരിപാടി എന്ന് കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഹിന്ദി സീരിയല്‍ ആയിരിക്കും എന്നായിരിക്കും ചിന്തിക്കുക. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് മിഡ് ഡേയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Main Kuch Bhi Kar Sakti Hoon എന്ന പരിപാടിയാണ് ഇന്ത്യയില്‍ കൂടുതല്‍ പേര്‍ കാണുന്നത്. ഏതാണ്ട് 400 ദശലക്ഷം കാഴ്ചക്കാര്‍ ഈ പരിപാടിക്കുണ്ടെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് പറയുന്നത്. പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് ഏതെങ്കിലും ദേശീയ എന്‍റര്‍ടെയ്മെന്‍റ് ചാനലിലും അല്ല. നമ്മുടെ ദൂരദര്‍ശനില്‍ ആണ് ഈ പ്രോഗ്രാം.
ലൈംഗിക ആരോഗ്യം, അഴിമതി, മാതൃപരിപാലനം, ശിശുപരിപാലനം, സ്ത്രീശാക്തീകരണം ഇങ്ങനെ പല വിഷയങ്ങളും ഈ പരിപാടിയില്‍ പരാമര്‍ശിക്കുന്നു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ ജനതയാണ് പ്രധാനമായും ഈ പരിപാടിയുടെ കാഴ്ചക്കാര്‍.
Post Your Comments