CinemaGeneralMollywoodNEWS

ആശങ്കകള്‍ക്ക് വിരാമം; പ്രണവ് മോഹന്‍ലാല്‍ ചിത്രം ഉടന്‍

ബാല താരമായി സിനിമയില്‍ വന്ന പ്രണവ് മോഹന്‍ലാല്‍ പഠനത്തിന്റെയും മറ്റു തിരക്കുകള്‍ക്ക്
ശേഷം വീണ്ടും സിനിമാ മേഖലയില്‍ തിരിച്ചെത്തി. സംവിധാന സഹായിയായിയാണ് പ്രണവിന്റെ രണ്ടാം വരവ്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രണവിന്റെ അഭിനയമികവ് കാണുന്നതിനായി കാത്തിരുന്നു. ദുല്ഖരും മറ്റു താരമക്കളും മലയാള സിനിമയില്‍ കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ തന്റേതായ ഒരു കഥാപാത്രവുമായി പ്രണവ് എത്തുന്നതിനായി മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്നു. ഈ കാത്തിരിപ്പിനു ഒരു അവസാനമായെന്ന മട്ടില്‍ ജീത്തു ജോസെഫിന്റെ പുതിയ ചിത്രത്തില്‍ പ്രണവ് നായകനാകുന്ന വാര്‍ത്ത എത്തി.

എന്നാല്‍ ഒരു വര്‍ഷത്തോട് അടുത്തിട്ടും ചിത്രത്തെക്കുറിച്ച് ഒരു വിവരം പുതിയതായി ലഭിക്കാത്തതില്‍ നിരാശരായിരുന്നു ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന പുതിയ വാര്‍ത്തകള്‍ അനുസരിച്ച് മേയ് അവസാനം ജീത്തുജോസഫിന്റെ സിനിമ ചിത്രീകരണം ആരഭിക്കും. തിരക്കഥ പൂര്‍ണ്ണമായി. പലവട്ടം വായനകളും നടന്നുകഴിഞ്ഞു. സാങ്കേതികപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടന്നുവരികയാണ്.

ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button