CinemaGeneralNEWS

സിനിമയില്‍ തനിക്കു നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടി പാര്‍വതി

ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയിലും ‘കാസ്റ്റിങ്ങ് കൗച്ച്‌’ എന്ന സംഗതിയുണ്ടെന്ന്‍ വ്യക്തമാക്കി നടി പാര്‍വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്. ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പാര്‍വതിയുടെ അഭിമുഖം സംപ്രേഷണം ചെയ്തിരിക്കുന്നത്. സിനിമയിലെ അവസരത്തിന് വേണ്ടി നടിമാരോട് കിടക്ക പങ്കിടാന്‍ സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതാണ് ‘കാസ്റ്റിങ്ങ് കൗച്ച്‌’. ഇത്തരമൊരു രീതി സിനിമയില്‍ നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പാര്‍വതി പറയുന്നു.

മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്‌’ ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്.അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്-പാര്‍വതി

shortlink

Related Articles

Post Your Comments


Back to top button