CinemaKollywoodNEWSTollywood

ബാഹുബലിയും,യന്തിരനും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്; ഡിസൈനര്‍ വിശ്വജിത്ത് സുന്ദരം പറയുന്നു

കട്ടപ്പ ബാഹുബലിയുടെ ശരീരത്തിലേക്ക് വാള്‍ കുത്തിയിറക്കുന്ന ദൃശ്യത്തോടെയാണ് ബാഹുബലിയുടെ ഒന്നാം ഭാഗം പൂര്‍ണ്ണമാകുന്നത്. സംവിധായകന്‍ രാജമൗലിയുടെ ആവശ്യപ്രകാരം ക്രിയേറ്റീവ് ഡയറക്ടറും ഡിസൈനറുമായ വിശ്വനാഥ് സുന്ദരമാണ് ഈ ദൃശ്യം രൂപകല്‍പ്പന ചെയ്തത്. മൗലി സാര്‍ എന്നെ വിളിച്ച് കട്ടപ്പ ബാഹുബലി കൊല്ലുന്ന ദൃശ്യം രൂപകല്‍പ്പന ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആയിരത്തില്‍ അധികം ഡിസൈനുകളാണ് ഞാന്‍ ഉണ്ടാക്കിയത്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കട്ടപ്പ- ബാഹുബലി രംഗത്തേക്കാള്‍ താന്‍ ഏറെ വെല്ലുവിളി നേരിട്ടത് ഭല്ലാല ദേവന്റെ പ്രതിമ സ്ഥാപിക്കുന്ന രംഗം രൂപകല്‍പ്പന ചെയ്യുമ്പോഴായിരുന്നു. വിശ്വജിത്ത് സുന്ദരം പറയുന്നു. രജനി-ഷങ്കര്‍ ടീമിന്റെ യന്തിരന്‍ 2.0യിലും സുന്ദരം വര്‍ക്ക് ചെയ്തു.

യന്തിരന്‍ സിനിമയിലെ അനുഭവം സുന്ദരം പങ്കുവെയ്ക്കുന്നതിങ്ങനെ;


“ബാഹുബലിയില്‍ ഞാന്‍ ചെയ്ത സ്‌കെച്ചുകള്‍ സംവിധായകന്‍ ശങ്കര്‍ കണ്ടിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ശ്രീനിവാസ് മോഹനന്‍ എന്നെ വിളിക്കുകയായിരുന്നു. രജനി സാറിന്റെ ചിട്ടി റോബോട്ടിന്റെ കഥാപാത്രത്തെയും അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന വില്ലന്‍ വേഷത്തെയും ഞാന്‍ തന്നെയാണ് രൂപകല്‍പ്പന ചെയ്തത്”

shortlink

Related Articles

Post Your Comments


Back to top button