CinemaGeneralNEWS

അവാര്‍ഡുകളെ സുന്ദരമാക്കിയത് ഈ നടന്‍; ഗീതു മോഹന്‍ദാസ്‌

 

അവാര്‍ഡുകളെ സുന്ദരമാക്കിയത് നടന്‍ വിനായകനാണെന്ന് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഫേസ്‍‍ബുക്കിലൂടെയാണ് ഗീതു മോഹൻദാസിന്റെ പ്രതികരണം.

ദേശീയ പുരസ്കാരം നിര്‍ണ്ണയിച്ചതില്‍ വിവാദങ്ങള്‍ നടക്കുകയാണ്. കമ്മട്ടി പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകന്‍ സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ വിനായകന് ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയ ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടാൻ സാധ്യത ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഹൻലാലിനാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയത്.

മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ടുവരെ വിനായകന്‍ ഉണ്ടായിരുന്നുവെന്ന് ജൂറി ചെയര്‍മാനായ പ്രിയദര്‍ശൻ പുരസ്കാരം പ്രഖ്യാപിച്ച ശേഷം മലയാള മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അവസാന റൗണ്ടില്‍ 2 വോട്ടുകള്‍ക്കാണ് വിനായകന്‍ പുറത്തായതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button