Uncategorized

പുലിമുരുകന് ശേഷം ലാലേട്ടന്‍ ജനഹൃദയങ്ങളില്‍ ഒരു തരംഗമായി നില്‍ക്കുന്ന സമയം കൂടിയാണിത്, പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് മേഘനാഥന്‍

തുടക്കകാലത്ത്‌ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ മേഘനാഥന്‍ ക്യാരക്റ്റര്‍ റോളുകളിലൂടെ മലയാളത്തിന്‍റെ ഇഷ്ടനടനായി മാറുകയാണ്‌. രണ്ടാം വരവില്‍ ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധിക്കപ്പെട്ട താരം തന്‍റെ പുതിയ ചിത്രമായ 1971 ബിയോണ്ട് ബോര്‍ ഡേഴ്സിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

ചെറിയ വേഷമാണ് ചിത്രത്തിലുള്ളതെങ്കിലും മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷത്തിലാണ് താരം. രണ്ടാം വരവില്‍ രണ്ടാം തവണയാണ് മേഘനാഥന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ ചിത്രമായ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലും മേഘനാഥന്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.
ലാലേട്ടന്റെ കൂടയുള്ള രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയതില്‍ ഏറെ സന്തോഷമുണ്ടെന്നും . പുലിമുരുകന് ശേഷം ലാലേട്ടന്‍ ജനഹൃദയങ്ങളില്‍ ഒരു തരംഗമായി നില്‍ക്കുന്ന സമയം കൂടിയാണിതെന്നും മേഘനാഥന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മേഘനാഥന്‍ തന്‍റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button