BollywoodCinemaGeneralHollywoodIndian CinemaNEWS

ഹോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായി പ്രഭാസ്

അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായ ബ്രഹ്മാണ്ഡ ചിത്രമാണ് എസ് എസ് രാജമൌലി സംവിധാനം ചെയ്ത ബാഹുബലി. ചിത്രത്തിനായി അഞ്ചു വര്‍ഷങ്ങള്‍ മാറ്റിവച്ച ഒരു താരത്തിന്‍റെ അര്‍പ്പണ മനോഭാവത്തില്‍ ആകര്‍ഷ്ടരായിരിക്കുകയാണ് ഹോളിവുഡ് ലോകം.

ബാഹുബലിക്ക് വേണ്ടി അഞ്ച് വര്‍ഷത്തോളം ചെലവഴിച്ച പ്രഭാസിന്റെ അര്‍പ്പണബോധമാണ് ഹോളിവുഡിനെ ആകര്‍ഷിച്ചത്. ടെലിവിഷന്‍ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിന്റെ അണിയറ പ്രവര്‍ത്തകര്‍ സംവിധായകന്‍ എസ്‌എസ് രൗജമൗലിയെ വിളിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വളരെ പ്രതീക്ഷയോടും ആവേശത്തോടെയും ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.റാണാ ദഗ്ഗുബാട്ടി, അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണന്‍, തമന്ന, നാസര്‍, സത്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഏപ്രില്‍ 28 ന് ചിത്രം പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button