BollywoodCinemaGeneralIndian CinemaNEWS

മഞ്ജുവിന്‍റെ വേഷത്തില്‍ കജോള്‍

ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ മഞ്ജു വാര്യരുടെ തിരിച്ചവരവ് ഗംഭീരമാക്കിയ ചിത്രമാണ് ‘ഹൗഓള്‍ഡ് ആര്‍ യു’. മഞ്ജുവിനൊപ്പം ജ്യോതികയുടെയും മടങ്ങിവരവിന് നാന്ദികുറിച്ച ചിത്രമായിരുന്നു ഇത്. മലയാളത്തിലും തമിഴിലും റോഷന്‍ ആന്‍ഡ്രൂസ് ചിത്രം അണിയിച്ചൊരുക്കി. ഇപ്പോള്‍ പുതിയ വാര്‍ത്ത ‘ഹൗഓള്‍ഡ് ആര്‍ യു’ ഹിന്ദിയില്‍ ഒരുക്കുന്നുവെന്നതാണ്‌. മഞ്ജുവിന്റെ നിരുപമ എന്ന   വേഷത്തില്‍ കജോള്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

’36 വയതിനിലേ’ എന്ന പേരില്‍ ചിത്രം തമിഴില്‍ ജ്യോതികയെ നായികയാക്കി ഒരുക്കിയപ്പോള്‍ ഭര്‍ത്താവ് സൂര്യയാണ് നിര്‍മ്മാതാവിന്റെ മേലങ്കി അണിഞ്ഞത്. അതുപോലെ കജോള്‍ നായികയാകുന്ന ഈ ചിത്രം അജയ്‌ദേവ്ഗണ്‍ ആണ് നിര്‍മ്മിക്കുന്നതെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button