BollywoodCinemaGeneralIndian CinemaNEWS

പത്മാവതിയുടെ ഷൂട്ടിംഗ് വീണ്ടും മുടങ്ങി; കാരണം നായിക ദീപിക !

രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ഷൂട്ടിംഗ് സെറ്റ് തീയിട്ട് നശിപ്പിച്ച പത്മാവതിയുടെ ഷൂട്ടിംഗ് വീണ്ടും മുടങ്ങി. എന്നാല്‍ ഇപ്രാവശ്യംനായിക ദീപിക കാരണമാണ് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നിരിക്കുന്നത്.

നായിക ദീപിക പദുക്കോണിന്റെ കഴുത്തുവേദനയാണ് ഇതിനു കാരണം. കഴുത്ത് ഉളുക്കിയ ദീപികയ്ക്ക് പത്മാവതിയുടെ ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് അഭിനയിക്കാന്‍ കഴിയില്ലെന്ന് അവരുടെ വക്താവ് അറിയിച്ചു. ചരിത്ര വനിതയായ റാണി പത്മാവതിയായാണ് ദീപിക ചിത്രത്തില്‍ അഭിനയിക്കുന്നത്. അത്തരം വേഷഭൂഷാദികളില്‍ ആഭരണങ്ങള്‍ പ്രധാനമാണ്.

ദീപികയുടെ കാമുകന്‍ കൂടിയായ രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്. റാണി പത്മാവതിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങായി ഷാഹിദ് കപൂര്‍ വേഷമിടുന്നു. സഞ്ജയ്‌ ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബറില്‍ പ്രദര്‍ശനത്തിനെത്തും

shortlink

Related Articles

Post Your Comments


Back to top button