BollywoodCinemaGeneralIndian CinemaNEWS

കെആര്‍കെയ്ക്ക് മഹാഭാരതത്തിലെ കൃഷ്ണനാകാന്‍ മോഹം! പ്രഭാസ്, ആമീര്‍, ഷാരൂഖ്…. കെആര്‍കെയുടെ മഹാഭാരത കഥാപാത്രങ്ങള്‍ ഇവര്‍!!!

മോഹന്‍ലാലിനെ ചോട്ടാഭീമെന്നു പരിഹസിച്ച് ടിറ്ററില്‍ ആരാധകരുടെ തെറിവിളി വാങ്ങിക്കൂട്ടിയ കമാല്‍ ആര്‍ ഖാന് മഹാഭാരതത്തില്‍ അഭിനയിക്കാന്‍ മോഹം. അതും കൃഷ്ണ വേഷത്തില്‍ എത്തണമെന്നാണ് ആഗ്രഹം. ട്വിറ്ററിലൂടെ തന്നെയാണ് ഈ ആഗ്രഹാം കമാല്‍ അറിയിക്കുന്നത്. അതിനു കാരണവും കമാല്‍ പറയുന്നതിങ്ങനെ..താനും കൃഷ്ണനും ഉത്തര്‍പ്രദേശിലെ മഥുരയില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാന്‍ താല്‍പര്യം ഉണ്ടെന്നും കെആര്‍കെ പറയുന്നു.

 

കൂടാതെ ചിത്രത്തില്‍ മറ്റ് താരങ്ങളാകേണ്ടവരെ കമാല്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട്. ‘പ്രഭാസ്-ഭീമന്‍, റാണാ ദഗ്ഗുബാട്ടി- ദുര്യോധനന്‍, ആമീര്‍ ഖാന്‍-അര്‍ജുനന്‍, ഷാരൂഖ് ഖാന്‍- കര്‍ണന്‍, റണ്‍ബീര്‍ കപൂര്‍- അഭിമന്യു, സല്‍മാന്‍ ഖാന്‍- ഏകലവ്യന്‍; ദീപിക ദ്രൌപതി.. ഇങ്ങനെയാണ് കെ ആര്‍ കെ യുടെ താര സങ്കല്‍പം.

എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ പ്രശസ്ത പരസ്യ സംവിധായകന്‍ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ ഭീമന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ആയിരം കോടി മുതല്‍ മുടക്കില്‍ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുക.

shortlink

Related Articles

Post Your Comments


Back to top button