GeneralNEWS

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പൂരം മനോഹരം’; ആല്‍ബം സോംഗ് കാണാം

ഹരി. പി നായര്‍ സംവിധാനം ചെയ്ത ‘പൂരം മനോഹരം’ എന്ന വീഡിയോ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . കേരള തനിമ വിളിച്ചോതുന്ന വീഡിയോ ആല്‍ബം തൃശൂര്‍ പൂരത്തെക്കുറിച്ച് മനോഹരമാം വിധമാണ് വര്‍ണിച്ചിരിക്കുന്നത്. നടി രചന നാരായണന്‍ കുട്ടിയാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംവിധായകനായ ഹരി. പി നായര്‍ തന്നെയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. റാം സുരേന്ദ്രനാണ് സംഗീതം. ക്യാമറ; വിനോദ് ബി വിജയ്‌ ചിത്രസംയോജനം; മുഹമ്മദ്‌ റാഫി എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. ഇതിനോടകം ഹിറ്റായി മാറിയ ‘പൂരം മനോഹരം’ എന്ന മ്യൂസിക് ആല്‍ബം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button