GeneralMollywoodNEWS

മലയാളം പറയാൻ കഴിയുന്ന ഒരു ഡി ജി പി യെ മലയാളികള്‍ക്ക് ആവശ്യമില്ല : കാരണം വ്യക്തമാക്കി ജോയ് മാത്യു

കഴിഞ്ഞ ദിവസം ഡി ജി പി സെന്‍കുമാറിന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് സാംസ്കാരിക പ്രവർത്തകന്‍ ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. പണം പോട്ടെ പവര്‍ വരട്ടെ എന്ന തലക്കെട്ടോട് കൂടിയായിരുന്നു പുതിയ പോസ്റ്റ്‌. സെൻ കുമാർ എന്ന ഡി ജി പി യെ സുപ്രീംകോടതി പറഞ്ഞാൽപ്പോലും നമ്മൾ ഇടത്‌ പക്ഷ ഭരണത്തിൽ എടുക്കരുതെന്ന് പോസ്റ്റില്‍ പറയുന്നു.
 
മര്യാദക്ക്‌ മലയാളം പറയാൻ കഴിയുന്ന ഒരു ഡി ജി പി യെ നമ്മൾ കേരളീയർക്ക്‌ ആവശ്യമില്ലെന്നും കാരണം അദ്ധേഹം പറയുന്നത്‌ നമ്മൾ മലയാളികൾക്ക്‌ മനസ്സിലാകും-അല്ലാതെ വടക്കെ ഇൻഡ്യയിൽ നിന്നും വന്ന ഐ പി എസ്സ്‌ കാർ “ബ്ല ബ്ല “എന്നു സംസാരിക്കുംബോൾ ആർക്കും ഒന്നും മനസ്സിലാകില്ലല്ലൊ എന്നും പോസ്റ്റില്‍ പറയുന്നു. 
ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം
പണം പോട്ടെ പവർ വരട്ടെ
———————————–
സത്യത്തിൽ നമ്മൾ തെരഞ്ഞെടുത്ത ഈ ഗവർമ്മെന്റ്‌ പറയുന്നതാണു ശരി എന്നു എനിക്കും മനസ്സിലായി-
ഈ സെൻ കുമാർ എന്ന ഡി ജി പി യെ സുപ്രീംകോടതി പറഞ്ഞാൽ പ്പോലും നമ്മൾ ഇടത്‌ പക്ഷ ഭരണത്തിൽ എടുക്കരുത്‌ – മര്യാദക്ക്‌ മലയാളം പറയാൻ കഴിയുന്ന ഒരു ഡി ജി പി യെ
നമ്മൾ കേരളീയർക്ക്‌ ആവശ്യമില്ല -കാരണം
എന്ത്‌ കൊണ്ടാണെന്ന് ഇപ്പോഴാണെനിക്ക്‌
മനസ്സിലായത്‌ -അദ്ധേഹം പറയുന്നത്‌ നമ്മൾ മലയാളികൾക്ക്‌ മനസ്സിലാകും-അല്ലാതെ
വടക്കെ ഇൻഡ്യയിൽ നിന്നും വന്ന ഐ പി എസ്സ്‌ കാർ
“ബ്ല ബ്ല “എന്നു സംസാരിക്കുംബോൾ ആർക്കും
ഒന്നും മനസ്സിലാകില്ലല്ലൊ
അതല്ലേ നമുക്ക്‌ വേണ്ടത്‌?
മറ്റു പലർക്കും അറിയാത്തതും എന്നാൽ സെൻ കുമാറിനു മര്യാദക്ക്‌ മലയാളം പറയാനറിയും എന്നത്‌ സെൻ കുമാറിനു ഒരു മൈനസ്‌ പോയന്റ്‌ തന്നെയാണൂ-
അതിനാൽതന്നെ സെൻ കുമാറിനെ ഡി ജി പി ആക്കാതിരിക്കാൻ
ഞങ്ങൾ നികുതിദായകരായ കേരളീയർ ഞങ്ങളുടെ നികുതിപണത്തിൽ നിന്നും എത്ര കോടികൾ വേണമെങ്കിലും കേസിന്റെ ആവശ്യത്തിനായി ചിലവഴിക്കാൻ. തയ്യാറാണു-
ജിഷ്ണു പ്രശനത്തിൽ നമ്മുടെ സർക്കാരിന്റെ നിലപാട്‌ വിശദീകരിക്കാൻ പത്രങ്ങളിൽ ലക്ഷ കണക്കിനു രൂപാ പരസ്യം കൊടുത്തത്‌ നമ്മളുടെ നികുതിപ്പണത്തിൽ നിന്നുതന്നെയാണല്ലോ
പിന്നെയാണോ ഒരു സെൻ കുമാർ കേസും
അതിന്റെ ചിലവും!
അതിനാൽ പണം പോകട്ടെ പവർ വരട്ടെ

shortlink

Related Articles

Post Your Comments


Back to top button