GeneralNEWS

ജസ്റ്റിന്‍ ബീബര്‍ ഇന്ത്യവിട്ടു അമേരിക്കയിലേക്ക് പോയതിന്‍റെ കാരണം വിചിത്രം!

ഇന്ത്യയില്‍ സംഗീത വിസ്മയം തീര്‍ക്കാന്‍ വന്ന ജസ്റ്റിന്‍ ബീബര്‍ ഇന്നലെ പാതിരാത്രി തന്നെ ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്. ചൂട് സഹിക്കാന്‍ വയ്യാത്തതിനാലാണ് ബീബര്‍ ഇന്ത്യ വിട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കനത്ത ചൂട് മൂലം ഗിറ്റാര്‍ വായിക്കുമ്പോള്‍ താളം പിഴച്ചതായും ബീബര്‍ ഇന്നലെ പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. പരിപാടി സമയത്ത് ബീബര്‍ ഒരു നീല ടവ്വൽ കയ്യിൽ കരുതിയിരുന്നു. വിയർപ്പു തുടയ്ക്കാനേ ബീബറിനു സമയമുണ്ടായിരുന്നുള്ളൂ ചൂട് അത്രത്തോളം സഹിക്കാന്‍ കഴിയാഞ്ഞതിനാലാണ് ബീബര്‍ ഇന്ത്യ വിട്ടതെന്നാണ് താരത്തോടുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജസ്റ്റിന്‍ ബീബറുടെ പ്രോഗ്രാമിനിടെ ബോളിവുഡ് നടി ബിപാഷ ഇറങ്ങിപോയതും വലിയ ചര്‍ച്ചയ്ക്ക് വ്ഴിവെച്ചിരുന്നു.പ്രോഗ്രാം സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ പാളിച്ചയാണ് ബിപാഷയെ ചൊടിപ്പിച്ഛതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button