CinemaGeneralIndian CinemaKollywoodNEWS

മാതൃദിനത്തില്‍ അമ്മയ്ക്ക് വ്യത്യസ്ത സമ്മാനവുമായി നടന്‍ രാഘവ ലോറന്‍സ്

നടനും സംവിധായകനുമായ രാഘവ ലോറന്‍സ് മാതൃദിനത്തില്‍ അമ്മയ്ക്ക് സമ്മാനിച്ചത് ഒരു ക്ഷേത്രം. ചെന്നൈയിലാണ് അമ്മ കണ്മണിയുടെ വിഗ്രഹം പ്രതിഷ്ടിച്ച ക്ഷേത്രം തുറന്നത്. അമ്മയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ചയായിരുന്നു ചടങ്ങ്.

ചെന്നൈ അമ്പത്തൂരില്‍ രാഘവേന്ദ്രസ്വാമി ക്ഷേത്രത്തിനു സമീപമായാണ് ക്ഷേത്രം. അമ്മ ജീവിച്ചിരിക്കെ അവര്‍ക്കായി ക്ഷേത്രം പണിയണമെന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നുവെന്നും ഇത് സാധിച്ചത്തില്‍ വലിയ സംതൃപ്തിയിലാണെന്നും ലോറന്‍സ് പറഞ്ഞു.

image

ഈ ക്ഷേത്രം ഭൂമിയിലെ എല്ലാ അമ്മമാര്‍ക്കും സമ്മാനിക്കുന്നുവെന്നു കൂട്ടിച്ചേര്‍ത്ത താരം തന്നെ താനാക്കി ഇത്രയിടം എത്തിച്ചത് അമ്മയാണെന്നും ഭൂമിയിലെ യഥാര്‍ത്ഥ ദൈവം അമ്മയാണെന്നും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button