CinemaGeneralIndian CinemaNEWS

പ്രഭാസിന്റെ വധു ബിസിനസ് പ്രമുഖന്‍റെ പേരക്കുട്ടി!

ബാഹുബലി സിനിമയുടെ അസാധാരണമായ വിജയത്തോടെ താരമായി മാറിയ പ്രഭാസിന്‍റെ വിവാഹമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ച. ചിത്രത്തിലെ മികച്ച ജോഡിയയയ അനുഷ്കയും പ്രഭാസും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അതിനും മുന്പ് ഒരു തെലുങ്ക് നടിയുമായി പ്രഭാസിന്‍റെ വിവാഹമാണെന്ന വാര്‍ത്തകള്‍ എത്തുകയും പ്രഭാസിന്റെ കുടുംബം ഇത് നിഷേധിക്കുകയും ചെയ്തു.

പ്രഭാസിന്റെ വിവാഹം തീരുമാനമായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസിന് വധുവായി വീട്ടുകാർ കണ്ടെത്തിയിരിക്കുന്നത്.

റാസി സിമന്റ്‌സിന്റെ ചെയർമാൻ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയിരിക്കുന്നത്. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചർച്ചയിലാണെന്നും അടുത്ത വർഷം മാർച്ചിൽ വിവാഹമുണ്ടാകുെമന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി വാർത്ത സ്ഥിരീകിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button