BollywoodCinemaGeneralNEWS

ഷാരൂഖ് ഖാന്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അപകടം; താരം അത്ഭുതകരമായി രക്ഷപ്പെട്ടു

ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആനന്ദ് എല്‍ റായിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ്  കെട്ടിടത്തിന്റെ മുകള്‍ഭാഗം പൊളിഞ്ഞ് വീണ് അപകടം ഉണ്ടായത്. ചിത്രീകരണത്തിനായി ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും താരങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ രണ്ട് ജോലിക്കാര്‍ക്ക് സാരമായി പരിക്കേറ്റു.

മുംബൈ മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രീകരണത്തിനായി താത്കാലികമായി നിര്‍മ്മിച്ച മച്ചിന്റെ മുകളിലേക്ക് ഏണി വീണതാണ് അപകടത്തിന് കാരണം. ഷാരൂഖ് ഖാന്‍ വിശ്രമിച്ചിരുന്ന സീറ്റിന്റെ തൊട്ടടുത്തുള്ള സീറ്റാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഥമിക പരിശോധനയ്ക്കുശേഷം വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് ഷൂട്ടിങ്ങ് താത്കാലികമായി നിര്‍ത്തിവച്ചു.

shortlink

Related Articles

Post Your Comments


Back to top button