CinemaGeneralKollywoodNEWSTV ShowsWOODs

ബാഹുബലിയ്ക്കൊപ്പം ഇനി മധുബാലയും

 

റോജ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മധുബാല അഭിനായ ലോകത്തേക്ക് മടങ്ങി വരുന്നു. തമിഴ് കുടുംബത്തില്‍ ജനിച്ച മധുബാല രഘുനാഥ് മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ പല അന്യഭാഷ സിനിമകളിലെല്ലാം നടി സജീവമായിരുന്നു. സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ ടെലിവിഷന്‍ സ്ക്രീനിലൂടെയാണ് മടങ്ങിവരുന്നത്.

ബാഹുബലി ടെലിവിഷന്‍ പരമ്പരയിലാണ് നടി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സ്റ്റാര്‍ പ്ലസില്‍ ഒരുക്കുന്ന ‘ആരംഭ്’ എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷമായിരിക്കും മധു അവതരിപ്പിക്കുന്നത്. ബാഹുബലിയിലെ ശിവകാമിയുടെ വേഷത്തിന് സാമ്യമുള്ള കഥാപാത്രമായിരിക്കും മധുവിന്റേത്. ബാഹുബലിയ്ക്ക് കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് തന്നെയാണ് സീരിയലിനും കഥ തയ്യാറാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button