CinemaGeneralNEWS

പ്രേക്ഷകര്‍ക്ക് നിര്‍വൃതിയേകി ജഗതിയുടെ പാട്ട്

മഹാനടന്‍ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരികെയെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജഗതി മലയാള സിനിമയില്‍ വീണ്ടും സജീവമാകുമെന്നതിന്‍റെ സൂചനയാണ് വൈറലായി കൊണ്ടിരിക്കുന്ന ഹാസ്യസാമ്രാട്ടിന്റെ ഗാനം. പഴയകാല ഗാനങ്ങളായ ‘പെരിയാറെ’, ‘മാണിക്യ വീണയുമായി’ എന്നീ ഗാനങ്ങളാണ് ജഗതി ശ്രീകുമാര്‍ ആരാധകര്‍ക്കൊപ്പം ചുണ്ടനക്കി പാടിയത്. അപകടത്തില്‍ പരിക്കേറ്റ ജഗതിക്ക് ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മ്യൂസിക്‌ തെറാപ്പി നല്‍കുന്നുണ്ട്. സംഗീത ദിനത്തില്‍ വയലാര്‍ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ താരത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ജഗതി പാട്ടിന്‍റെ ലഹരിയില്‍ മുഴുകിയത്.

shortlink

Related Articles

Post Your Comments


Back to top button