CinemaMollywoodNEWS

മോഹന്‍ലാലിന്‍റെ നായികയാകാന്‍ മാത്രമല്ല, മോഹന്‍ലാല്‍ ആകാനും മഞ്ജു റെഡി

മോഹന്‍ലാലിന്‍റെ നായികയായി വെള്ളിത്തിരയില്‍ മിന്നി തിളങ്ങിയിട്ടുള്ള മഞ്ജു വാര്യര്‍ സാക്ഷാല്‍ മോഹന്‍ലാലായി തന്നെ അവതരിച്ചാലോ? അങ്ങനെയൊരു ചിത്രമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഞ്ജു അഭിനയിക്കുന്ന മോഹന്‍ലാല്‍ എന്ന സിനിമയുടെ ലൊക്കേഷനിലെ ചിത്രമാണ്‌ വൈറലായിരിക്കുന്നത്.വലത് തോള്‍ ചരിഞ്ഞുള്ള മോഹന്‍ലാലിന്‍റെ നടത്താതെ അനുകരിച്ചാണ് മഞ്ജുവിന്‍റെ വരവ്.

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലാണ് മഞ്ജു. ചിത്രത്തില്‍ മോഹന്‍ലാല്‍ ആരാധികയായിട്ടാണ് താരം അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ സുനീഷ് വരനാടാണ്.

shortlink

Related Articles

Post Your Comments


Back to top button