CinemaIndian CinemaLatest NewsMollywood

ആരാധകരോട് ക്ഷമചോദിച്ച് മോഹൻലാൽ

തന്നെ കാത്തിരുന്ന എല്ലാ ആരാധകരോടും ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് മോഹൻലാൽ. എല്ലാ മാസവും 21-ാം തിയതി ബ്ലോഗിലൂടെ തന്റെ പുതിയ ആശയങ്ങൾ ആരാധകരുമായി പങ്ക് വയ്ക്കുന്ന പതിവുണ്ടായിരുന്നു മലയാളത്തിന്റെ സ്വന്ത൦ സൂപ്പർതാരത്തിന്. എന്നാൽ ഈ തവണ ഷൂട്ടിംഗ് തിരക്കുകളിൽപ്പെട്ടുപോയ ലാലേട്ടന് ബ്ലോഗ് എഴുതാനുള്ള സമയം ലഭിച്ചില്ല. എല്ലാമാസവും മുടങ്ങാതെ എത്തിയിരുന്ന തന്റെ ബ്ലോഗുകൾ പെട്ടന്ന് നിലച്ചതിൽ ഉള്ള ആരാധകരുടെ വിഷമം മനസിലാക്കിയാണ് ലാലേട്ടൻ ക്ഷമചോദിച്ചു രംഗത്തെത്തിയത്.

എന്നാൽ അടുത്ത മാസം മുതൽ താൻ തിരിച്ചെത്തുമെന്നും തന്റെ ആശയങ്ങൾ ആരാധകരുമായി പങ്കു വയ്ക്കുമെന്നും മോഹൻലാൽ പറഞ്ഞു. മെയ് 21 നാണു മോഹൻലാലിൻറെ പിറന്നാൾ . തന്റെ പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനായി മോഹൻലാൽ തിരഞ്ഞെടുത്തിരുന്നത് ഈ ദിവസമാണ്.
സിനിമയുടെ തിരക്കുകളിലായതോടെ അത് മുടങ്ങി പോവുകയായിരുന്നു.

ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനാണ് ഉടന്‍ തന്നെ തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രം. ഒന്നിലധികം സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍.

shortlink

Related Articles

Post Your Comments


Back to top button