CinemaLatest NewsMollywood

ഈദ് റിലീസിനൊരുങ്ങി 5 മലയാള ചിത്രങ്ങൾ

ഈദിനെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലയാള സിനിമാലോകം. ഈദ് റിലീസിനായി അണിയറയിൽ തയാറായിരിക്കുന്നത് അഞ്ചു ചിത്രങ്ങളാണ്. ഫഹദ് ഫാസിലിന്റെ രണ്ടു ചിത്രങ്ങളും പൃഥ്വിരാജ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നിഷാന്ത് എന്നിവരുടെ ഓരോ ചിത്രങ്ങളുമാണ് ഈദിനു തിയേറ്ററുകളില്‍ എത്തുന്നത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളൊന്നും ഇല്ലെങ്കിലും അവയുടെ വിടവ് നികത്താൻ പാകത്തിന് വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളായിരിക്കും ഇവ എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീപ് പോത്തൻ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസുമാണു ഫഹദ് ചിത്രങ്ങൾ. മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ കൃഷ്ണകുമാർ ഒരുക്കുന്ന ടിയാനിൽ പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തുന്നു. എബിയുടെ വിജയത്തിനു ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. ആസിഫ് അലി- ഉണ്ണി ടീമിന്റെ അവരുടെ രാവുകൾ, നിഷാന്തും രാഗിണി നന്ദ്‌വാനിയും പ്രധാന വേഷത്തിലെത്തുന്ന ഹദിയ-എ ഗിഫ്റ്റ് ഓഫ് ലവ് എന്നിവയാണ് ഈദിനു റീലിസ് ചെയ്യുന്ന മറ്റ് ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button