CinemaGeneralLatest NewsNEWSWOODs

ബാഹുബലി 3യെക്കുറിച്ച് പ്രഭാസ്; വീഡിയോ വൈറല്‍

ഇന്ത്യന്‍ സിനിമാ ലോകത്ത് വിസ്മയമായി മാറിയ ചലച്ചിത്രമാണ് ബാഹുബലി. എസ്.എസ് രാജമൗലി ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാംഭാഗവും മികച്ച റെക്കോര്ഡ് സ്വന്തമാക്കി മുന്നേറുകയാണ്. ബാഹുബലിയുടെ മൂന്നാം ഭാഗവും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജമൌലിയുടെ ബാഹുബലിക്കായി അഞ്ച് വര്‍ഷമാണ് നടന്‍ പ്രഭാസ് നീക്കിവച്ചത്.

രാജമൗലി ബാഹുബലിയുടെ മൂന്നാം ഭാഗവുമായി വന്നാല്‍ എന്താകും പ്രഭാസിന്റെ മറുപടി എന്നറിയാന്‍ പ്രേക്ഷകര്‍ക്കും കൗതുകമുണ്ടാകും. അത്തരമൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഒരു ടിവി പരിപാടിക്കിടെയാണ് ഈ ചോദ്യം ഉണ്ടായത്. രാജമൗലിയും രനയും പങ്കെടുത്ത ഷോയില്‍ പ്രഭാസിനെ ഫോണില്‍ വിളിച്ച് പറ്റിക്കുകയായിരുന്നു. റാണ ദഗുപതിയായിരുന്നു പരിപാടിയുടെ അവതാരകന്‍. നിര്‍മാതാവ് ശോഭു യര്‍ലഗഡയും ഷോയില്‍ ഉണ്ടായിരുന്നു.

പരിപാടിക്കിടെ പ്രഭാസിനെ ഫോണില്‍ വിളിച്ച രാജമൗലി ഡാര്‍ലിങ് നീ എവിടെയാണ് എത്രയും പെട്ടന്ന് കാണണം എന്നും പറഞ്ഞു. എന്താ കാര്യം എന്നു ചോദിച്ച പ്രഭാസിനോട് ബാഹുബലി 3ന് വേണ്ടിയാണെന്ന് രാജമൗലി പറഞ്ഞു. ‘അമ്മാ നീ യമ്മാ'( ഞെട്ടിത്തരിച്ച് പോകുക) എന്നാണ് ബാഹുബലി 3 എന്നു കേട്ടയുടന്‍ പ്രഭാസ് പറഞ്ഞത്. ഫോണിലായതുകൊണ്ട് പ്രഭാസിന്റെ മുഖത്തെ ഭാവം കാണാന്‍ കഴിയില്ലെങ്കിലും രാജമൗലിയും റാണയും ചിരിച്ച് മറിയുന്ന വീഡിയോ കാണാം.

ഇപ്പോള്‍ സഹോ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് പ്രഭാസ്.

shortlink

Related Articles

Post Your Comments


Back to top button