CinemaGeneralMollywoodNEWS

ആ ചോദ്യം എന്നോട് വേണ്ട, നടന്‍ സുബീഷ് സുധിക്ക് പറയാനുള്ളത്

ലാല്‍ജോസ് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ്‌ സുബീഷ് സുധി. ക്ലാസ്മേറ്റ്സാണ് സുബീഷിന്‍റെ കന്നി ചിത്രം. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട സുബീഷ് സുധി ലാല്‍ജോസിന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലാണ്. മോഹന്‍ലാല്‍ നായകനാകുന്ന ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തില്‍ പ്യൂണിന്‍റെ വേഷത്തിലാണ് സുബീഷ് അഭിനയിക്കുന്നത്.

കലാപരമായി വലിയ കഴിവുണ്ടോ? എന്ന ചോദ്യമൊന്നും ചോദിച്ച് തന്നെ സമ്മര്‍ദ്ദത്തിലാക്കല്ലേ? എന്ന് അപേക്ഷിക്കുകയാണ് താരം. തന്റെ ഐറ്റം നാടകമായിരുന്നുവെന്നും അതുകൊണ്ട് ജീവിച്ചു പോകാനുള്ള നമ്പറൊക്കെ കയ്യിലുണ്ടെന്നും സുബീഷ് സുധി പറയുന്നു.
കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുബീഷിന്‍റെ പ്രതികരണം. ശ്രീനിവാസന്റെയും സലിം കുമാറിന്‍റെയുമൊക്കെ രാഷ്ട്രീയ നിലപാടുകളെ ഞാന്‍ ബഹുമാനിക്കുന്നു. അവരെയൊന്നും വിമര്‍ശിക്കാന്‍ കഴിയില്ലെന്നും സുബീഷ് സുധി വ്യക്തമാക്കി. തന്നെ സിനിമയിലേക്ക് കൈപിടിച്ചു നടത്തിയ സംവിധായകന്‍ ലാല്‍ജോസിനോടാണ് ഏറ്റവും കൂടുതല്‍ ആത്മബന്ധമുള്ളതെന്നും സുബീഷ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button