BollywoodCinemaIndian CinemaLatest News

തന്‍റെ വിജയങ്ങള്‍ക്ക് പിന്നിലുള്ള വ്യക്തിയെ കുറിച്ച് ശ്രീദേവി വെളിപ്പെടുത്തുന്നു

 

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലുണ്ടാകുന്ന വിജയങ്ങൾക്ക് പിന്നിൽ ഒരു മഹത് വ്യക്തിയുടെ കരസ്പർശമുണ്ടാകും. തന്റെ ജീവിതവിജയങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ആ വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ശ്രീദേവി. അത് മറ്റാരുമല്ല സ്വന്ത൦ അമ്മ രാജേശ്വരി തന്നെയാണ്.

തന്റെ ജീവിതത്തിൽ താൻ ആരെങ്കിലുമായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി എന്റെ ‘അമ്മ മാത്രമാണ്. എന്റെ വിജയങ്ങളിൽ നിർണ്ണായകമായ പങ്കാണ് അമ്മക്കുള്ളത്. പുതിയ ചിത്രം മോമ്മിനോട് അനുബന്ധിച്ചുള്ള ചടങ്ങിലാണ് താരം അമ്മയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ദീർഘകാലത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്ന ശ്രീദേവിയുടെ പുതിയ ചിത്രമാണ് മോം. ചിത്രത്തിൽ ഒരു കൗമാരക്കാരിയായ അമ്മയുടെ വേഷമാണ് ശ്രീദേവി ചെയ്യുന്നത്. താൻ ഒരു അമ്മയായതിനാൽ കഥാപാത്രത്തെ പൂർണമായും ഉൾകൊണ്ട് ചെയ്യുവാൻ സാധിച്ചു എന്ന് ശ്രീദേവി പറയുന്നു. നവാസുദ്ദീന്‍ സിദ്ദിഖി, അഭിമന്യു സിങ്, അക്ഷയ് ഖന്ന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂലൈ 7 നു തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button