BollywoodCinemaIndian CinemaLatest News

400 സേജാൾമാർ വീടിനുമുന്നിൽ : പുലിവാല് പിടിച്ച് ഷാരൂഖ്

തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കിംഗ് ഖാൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ താരത്തിന് പണിയായിരിക്കുന്നത്. തന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഷാരൂഖ് ആരാധകരോട് ഒരു കാര്യം പ്രഖ്യാപിച്ചിരുന്നു.സേജൾ എന്ന് പേരുള്ള പെൺകുട്ടികൾ ലോകത്തിന്റെ ഏത് കോണിലുണ്ടെങ്കിലും അവരെ കണ്ടെത്തുമെന്നും അവരെ കാണാൻ അവരുടെ നാട്ടിൽ എത്തുമെന്നുമായിരുന്നു താരത്തിന്റെ വാഗ്‌ദാനം. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ ഷാരൂഖിന്റെ വീടിനു മുന്നിൽ എത്തിച്ചേർന്നതോ 400 റിലധികം വരുന്ന സേജൾമാരും. അവിടം കൊണ്ടും തീർന്നില്ല 700 ലധികം വരുന്ന കത്തുകളും കിട്ടിയിട്ടുണ്ട് സേജൾമാരുടേതായി ഷാരൂഖിന്.

വീടിനു മുന്നിലെത്തിയ പെൺകുട്ടികളെ കാര്യം പറഞ്ഞു മനസിലാകുന്നതിന് സെക്യൂരിറ്റിമാർ നന്നേ പാടുപെട്ടു. ഷാരൂഖ് വന്നു കാണും എന്ന ഉറപ്പിന്മേലാണ് ആരാധകർ പിരിഞ്ഞു പോയത്. ഐഡി കാർഡുമായാണ് പലരും എത്തിയത്. സേജൾമാരെ കാണാനെത്തും എന്ന് പറഞ്ഞപ്പോൾ ഇത്രയധികം ആളുകൾ ഉണ്ടാകും എന്ന് കരുതിയിരുന്നില്ല ഷാരുഖ്. സേജൾ എന്ന പേരിലുള്ള ആരാധികമാരുടെ എണ്ണം കണ്ടു ഞെട്ടിയെങ്കിലും വാക്ക് പിൻവലിക്കാൻ തയ്യാറല്ല താരം. ഏറ്റവും കൂടുതൽ സേജൾമാരുള്ളത് അഹമ്മദാബാദിലാണെന്നാണ് സൂചന. അങ്ങനെയെങ്കിൽ കിംഗ് ഖാന്റെ ആദ്യ സന്ദർശനം അഹമ്മദാബാദിലേക്കായിരിക്കും.

ഷാരൂഖ് ഖാനും അനുഷ്ക ശർമ്മയും ഒന്നിക്കുന്ന ചിത്രമാണ് ജബ് ഹാരി മെറ്റ് സേജൾ. ചിത്രത്തിൽ സേജൾ എന്നാണ് അനുഷ്കയുടെ പേര്.

shortlink

Related Articles

Post Your Comments


Back to top button