CinemaMollywoodNEWS

പരീക്കുട്ടിയും കറുത്തമ്മയും വീണ്ടും!

മലയാളത്തിന്റെ പരീക്കുട്ടിയും കറുത്തമ്മയും വീണ്ടും. അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലാണ് ആ പഴയ കൂട്ട്കെട്ട് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മധുവും ഷീലയും ചേര്‍ന്നുള്ള പ്രണയ നിമിഷം പങ്കുവയ്ക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ പ്രേക്ഷകരില്‍ ശ്രദ്ധ നേടിയിരുന്നു. ഫാസിലിന്‍റെ പുത്രനും ഫഹദ് ഫാസിലിന്‍റെ സഹോദരുനുമായ ഫര്‍ഹാന്‍ ഫാസിലാണ് ചിത്രത്തിലെ ഹീറോ. സുനില്‍, സുഖദ, ജോയ് മാത്യൂ, ഹരീഷ് കണാരന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഷിനോദ്, ഷംഷീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button