CinemaNEWS

വിവിധ ഗെറ്റപ്പില്‍ മോഹന്‍ലാല്‍, ഒടിയന് വേണ്ടിയുള്ള മോഹന്‍ലാലിന്‍റെ പ്രയത്നം ആരംഭിച്ചു കഴിഞ്ഞു!

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരീര ഘടനയില്‍ ഒട്ടേറെ മാറ്റം വരുത്തിയാണ് മലയാളത്തിന്റെ താരരാജാവ് എത്തുന്നത്. ഒന്നര മാസത്തെ ഭക്ഷണ ക്രമീകരണമാണ് ഇതില്‍ പ്രധാനം. പത്രപ്രവര്‍ത്തകനായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. പ്രകാശ്‌ രാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വിവിധ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക, ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ മോഹന്‍ലാല്‍ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button