CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

വ്യാജമരണത്തിലൂടെ താന്‍ തിരിച്ചറിഞ്ഞ സൗഹൃദങ്ങളെക്കുറിച്ച് സാജന്‍ പള്ളുരുത്തി

 

സോഷ്യല്‍ മീഡിയയുടെ വ്യാജമരണത്തിനു ഇരയായ നടനാണ് സാജന്‍ പള്ളുരുത്തി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്‍റെ മരണം മറ്റുള്ളവര്‍ എങ്ങനെ കാണുന്നുവെന്ന് തിരിച്ചറിയാന്‍ ഈ മരണത്തിലൂടെ സാധിച്ചുവെന്നു സാജന്‍ പറയുന്നു. കരള്‍ രോഗ ബാധിതനായി മിമിക്രി കലാകാരന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചതിനെയാണ് സാജന്‍ പള്ളുരുത്തി അന്തരിച്ചുവെന്ന പേരില്‍ വാര്‍ത്തയായത്.

തിരുവല്ലക്കാരനായ ഒരാളുടെ തെറ്റായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോഷ്യല്‍ മീഡിയ സാജന്‍റെ മരണ വാര്‍ത്ത എറ്റെടുത്തത്. അതോടുകൂടി തന്റെ ഫോണിലേക്കും വീട്ടിലേക്കും നിരവധി സുഹൃത്തുക്കള്‍ വിളിക്കുകയും അന്വേഷിച്ചെത്തുകയും ചെയ്തു. എന്നാല്‍ താന്‍ മരിച്ചുവെന്ന വാര്‍ത്ത വന്നതോടെ ഫോണില്‍ നിന്നും പോലും തന്‍റെ പേര് ഡിലീറ്റ് ചെയ്ത സുഹൃത്തുക്കളുണ്ടെന്നും സാജന്‍ പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് ശത്രുക്കളെക്കുറിച്ച് അറിയാനാവും. എന്നാല്‍ നല്ല മിത്രങ്ങളെ ഈ മരണം കൊണ്ട് താന്‍ മനസിലാക്കി. അതിനാല്‍ എല്ലാവരും ഇതുപോലെ ഒരു തവണയെങ്കിലും മരിക്കണം. അപ്പോഴാണ് നമ്മുടെ യഥാര്‍ഥ മിത്രങ്ങളെ തിരിച്ചറിയുകയെന്നും സാജന്‍ പറയുന്നു. ഇതുവരെ ഞാന്‍ കാണാത്ത, കേട്ടിട്ടില്ലാത്ത എത്രയോ പേര്‍ തന്നെ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടിലെത്തി. വീട്ടുകാരോട് ഒന്നും പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചവരെ മറക്കാനാവില്ലയെന്നും സാജന്‍ പറയുന്നു.

എന്നാല്‍ മരിച്ചുകഴിഞ്ഞിട്ടും സിനിമകളുടെ തിരക്കിലാണ് ഈ കലാകാരന്‍. ‘മട്ടാഞ്ചേരി,’ ‘സദൃശവാക്യം’ അങ്ങനെ ഒരുപിടി ചിത്രങ്ങളുടെ അഭിനയ തിരക്കിലാണ് ഇപ്പോള്‍ സാജന്‍.

shortlink

Related Articles

Post Your Comments


Back to top button