CinemaMollywoodNEWS

“സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ” ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രത്തെക്കുറിച്ച് ബി.ഉണ്ണികൃഷ്ണന്‍

മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ബി.ഉണ്ണികൃഷ്ണന്‍ മലയാള സിനിമയില്‍ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്നു. താന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.

“സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ,”ഇതാണ്‌ ഞാൻ ആദ്യമായി നിർമ്മിച്ചവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര്. നിർമ്മാണത്തിൽ എന്റെ പങ്കാളിയായി, എന്റെ “മാടമ്പി”യും “പ്രമാണി”യും നിർമ്മിച്ച ബി സി ജോഷിയുമുണ്ട്‌. സഹനിർമ്മാതാക്കളായി ലിജോ പെല്ലിശേരിയും ചെമ്പൻ വിനോദ്‌ ജോസും ഉണ്ട്‌. ലിജോയുടെ അസ്സോസ്സിയേറ്റ്‌ ആയിരുന്ന റ്റിനു പാപ്പച്ചനാണ്‌ സംവിധായകൻ. ദിലീപ്‌ കുര്യൻ രചന നിർവ്വഹിക്കുന്നു. “അങ്കമാലി ഡയറീസി”ലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആന്റണിയാണ്‌ നായകൻ. ബാക്കി വിശേഷങ്ങൾ പിന്നാലെ.

shortlink

Related Articles

Post Your Comments


Back to top button