CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

പരിഹസിച്ചയാള്‍ക്ക് സുരഭിയുടെ കിടിലന്‍ മറുപടി

ദേശീയ പുരസ്കാര ജേതാവ് സുരഭിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കോഴിക്കോടന്‍ ഭാഷയില്‍ തിളങ്ങുന്ന ഈ താരം തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുരഭിക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്നാ ചിത്രം പ്രദര്‍ശനത്തിനെത്തി. മിന്നാമിനുങ്ങിന്റെ റിലീസിനോടനുബന്ധിച്ച്‌ സുരഭി നടത്തിയ ഫെയ്സ്ബുക്ക് ലൈവിനിടെ തന്നെ പരിഹസിച്ച വ്യക്തിക്ക് സുരഭിയുടെ കിടിലന്‍ മറുപടി. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്നതിനായി പാചകപ്പണികള്‍ തീര്‍ക്കുന്നതിനിടെയായിരുന്നു സുരഭിയുടെ ലൈവ്.

ലൈവില്‍ ഇഷ്ടതാരത്തിന് ആശംസകള്‍ നേര്‍ന്നാണ് ഭൂരിഭാഗം പേരും കമന്റിട്ടത്. എന്നാല്‍, ലൈവ് തകര്‍ത്ത് മുന്നേറുന്നതിനിടെ ഒരാള്‍ സുരഭിയെ പരിഹസിച്ച്‌ രംഗത്തെത്തി. ‘ദേശീയ പുരസ്കാരം നേടിയ നടിയല്ലേ.. ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ’ എന്നായിരുന്നു കമന്റ്. ആയാളുടെ ചോദ്യം കണ്ട സുരഭി ചിരിച്ച്‌ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ മറുപടി പറഞ്ഞു: ‘ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിന്‍. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ’.

shortlink

Related Articles

Post Your Comments


Back to top button