CinemaGeneralIndian CinemaLatest NewsNEWSTV Shows

പത്തുവയസുകാരന് 18കാരിയോട് തോന്നുന്ന പ്രണയം; സീരിയല്‍ വന്‍ വിവാദത്തില്‍

കുടുംബ പ്രേക്ഷകരെ രസിപ്പിക്കാനായാണ് പ്രധാനമായും സീരിയല്‍. എന്നാല്‍ ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് ഒരു സീരിയല്‍ വന്‍ വിവാദമായിരിക്കുകയാണ്. സോണി ചാനലില്‍ ജൂലൈ 17ന് ആരംഭിച്ച ‘പെഹരേദാര്‍ പിയാ കി’ എന്ന സീരിയലാണ് വിവാദത്തിലായത്. പത്തുവയസുകാരന് 18കാരിയോട് തോന്നുന്ന പ്രണയവും വിവാഹവുമാണ് സീരിയലിന്റെ പ്രമേയം. ടെലിവിഷന്‍ താരം സുയ്യാഷ് റായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിക്കുന്ന സീരിയല്‍, ആദ്യ രണ്ട് ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

കുട്ടി നായികയോട് അശ്ലീലതമാശകള്‍ പറയുന്നതും നെറ്റിയില്‍ സിന്ദൂരം തൊടുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ വന്നിരിക്കുന്നത്. സംസ്കാരത്തിന് നിരക്കാത്തതെന്ന പ്രതികരണവുമായി, ടെലിവിഷന്‍ അഭിനേതാവ് കരണ്‍ വാഹി ഉള്‍പ്പെടെയുള്ള പ്രമുഖരും സമൂഹമാധ്യമങ്ങളിലൂടെ ഈ സീരിയലിനു നേരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ സീരിയലിന്റെ ആശയത്തെ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് സീരിയലില്‍ നായിക വേഷം ചെയ്യുന്ന നടി തേജസ്വി പ്രകാശ് പ്രതികരിച്ചു. ഇതേ വിമര്‍ശകര്‍ സീരിയല്‍ കണ്ട ശേഷം എന്തുപറയുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഫാന്‍ ഖാനാണ് സീരിയലില്‍ രതന്‍ സിങ് എന്ന ബാലന്റെ വേഷം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button