CinemaMollywoodNEWS

കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി; ചിത്രത്തിന്‍റെ ഒദ്യോഗിക പ്രഖ്യാപനം വൈകില്ല

ചരിത്ര പുരുഷന്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിത കഥ
വെള്ളിത്തിരയിലെത്തുമ്പോള്‍ ചിത്രത്തിലെ നായകനാകുന്നത് മമ്മൂട്ടിയാണ്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലടക്കം വന്നിരുന്നെങ്കിലും ‘കുഞ്ഞാലിമരയ്ക്കാര്‍’ സിനിമയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുക. ആഗസ്റ്റ്‌ സിനിമാസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് കുഞ്ഞാലിമരയ്ക്കാര്‍. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലോ, ഗ്രേറ്റ്‌ ഫാദറിന്റെ വിജയാഘോഷ വേളയിലോ ചിത്രത്തെക്കുറിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ഹിറ്റ് നോവല്‍ രചിച്ച
ടിപി രാജീവനാണ് കുഞ്ഞാലിമരയ്ക്കാരുടെ രചന നിര്‍വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button