CinemaKollywoodNEWSTollywood

മത്സരമെല്ലാം ഇനി ബാഹുബലിയുമായി! വിജയ്‌ ചിത്രവും ആഗ്രഹിക്കുന്നത് അതാകാം

വലിയ താരങ്ങളുടെ ചുവടുപിടിച്ചെത്തുന്ന ചിത്രങ്ങളൊക്കെ ഇനി ബാഹുബലി ചിത്രവുമായിട്ടായിരിക്കാം പോര്. പ്രത്യേകിച്ച് കോളിവുഡ് ചിത്രങ്ങള്‍ ബാഹുബലിയെ മറികടക്കുന്നതിലാകും കൂടുതല്‍ ശ്രദ്ധ നല്‍കുക. വിജയ്‌ ചിത്രം മെര്‍സല്‍ എത്തുമ്പോള്‍ ബാഹുബലിയേക്കാള്‍ വലിയ റിലീസ് പദ്ധതി ഒരുക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്‍റെ അണിയറ ടീം. റിലീസിംഗ് സെന്‍റര്‍ ഉള്‍പ്പടെ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ വരെ ബാഹുബലിയുമായി താരതമ്യം ചെയ്യലാകും പ്രേക്ഷകരുടെയും വിനോദം.

തമിഴില്‍ ബാഹുബലി തരംഗം അത്രത്തോളം ആഞ്ഞടിച്ചത് കോളിവുഡ് ചലച്ചിത്ര വ്യവസായത്തിന് വലിയ ക്ഷീണമാണ് . ബാഹുബലി റിലീസായ ശേഷം കോളിവുഡില്‍ എത്തുന്ന ആദ്യ ബിഗ്‌ബഡ്ജറ്റ് ചിത്രമെന്ന നിലയിലാണ് വിജയിയുടെ മെര്‍സല്‍ ശ്രദ്ധ നേടാന്‍ പോകുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍ അത്ഭുതം സൃഷ്‌ടിച്ച ബാഹുബലിയെ ഏതൊക്കെ കാര്യത്തില്‍ മെര്‍സല്‍ മറികടക്കുമോ എന്ന് കണ്ടറിയണം. പ്രാദേശിക തലത്തില്‍ മെര്‍സല്‍ നേട്ടമുണ്ടാക്കുമെങ്കിലും ഇന്ത്യന്‍ ബോക്സോഫീസില്‍ ബാഹുബലിയോളം വളരാന്‍ ചിത്രത്തിന് കഴിയില്ല.
ബോളിവുഡ് ചലച്ചിത്ര ലോകത്തും വെന്നിക്കൊടി പാറിച്ച ബാഹുബലിയെ പിന്നോട്ട് നിര്‍ത്താന്‍ ഇനി വരുന്ന രജനികാന്ത് ചിത്രത്തിന് പോലും കഴിയാതെ വരുന്നതില്‍ അത്ഭുതമില്ല.

കേരളത്തില്‍ ബാഹുബലിയേക്കാള്‍ റിലീസിംഗ് സെന്‍ററുകള്‍ പിടിക്കാനാകും മെര്‍സല്‍ വിതരണത്തിനെടുത്തിരിക്കുന്ന ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ശ്രമം. ഏകദേശം 8 കോടി രൂപ മുടക്കിയാണ് ചിത്രത്തിന്‍റെ വിതരണാവകാശം ഗ്ലോബൽ യുണൈറ്റഡ് മീഡിയ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button